സംസ്ഥാനത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം തീര്‍ത്തും നിഷേധാത്മക നിലപാട് സ്വീകരിച്ചു: മുഖ്യമന്ത്രി
അഡ്മിൻ
കേന്ദ്രത്തിനെതിരെ രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നമ്മുടെ നാട് ഇന്ത്യ രാജ്യത്തിന്റെ ഭാഗമാണെന്നും ഇന്ത്യാ രാജ്യത്ത് ഉള്ളതിന്റെ പങ്കില്‍ നമ്മുക്കും അവകാശമുണ്ടും പക്ഷേ കേന്ദ്രം അതിന് തടസം നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം ഒരു ഘട്ടത്തിലും സഹായിച്ചില്ലെന്നും പകരം പക പോക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ കാസര്‍കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദുരന്തങ്ങളിലും മഹാമാരികളിലും ഒരു ഘട്ടത്തിലും കേരളത്തിന് കേന്ദ്ര സഹായം ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു നാടിന് പ്രതിസന്ധികളുണ്ടായാല്‍, ഒരു സംസ്ഥാനത്തിനുണ്ടായാല്‍, ആ സംസ്ഥാനത്തിന്റെ കൂടെ ചേര്‍ന്ന് നിന്നുകൊണ്ട് അതില്‍നിന്ന് അതിജീവനം നേടാന്‍ സഹായിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാരാണ് കേന്ദ്രസര്‍ക്കാര്‍. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഒരു ഘട്ടത്തിലും ആവശ്യമായ സഹായങ്ങള്‍ ലഭിച്ചില്ല. പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം തീര്‍ത്തും നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.