പഹൽഗാം ഭീകരാക്രമണം; ആക്രമണം നടത്തിയത് 7 ഭീകരരുടെ സംഘം
അഡ്മിൻ
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. മരണം 25 ആയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം ശ്രീനഗറിൽ എത്തിക്കും. അനന്തനാഗിലെ ആശുപത്രിയിലാണ് പരിക്കേറ്റവർ നിലവിൽ ചികിത്സയിൽ ഉള്ളത്. അതേസമയം, മരിച്ചവരുടെ വിശദാംശങ്ങൾ തയ്യാറാക്കി വരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ആക്രമണത്തിന്റെ പശ്ചാലത്തലത്തിൽ അനന്തനാഗ് പൊലീസും ശ്രീനഗറിലും ഹെൽപ് ഡെസ്‌ക് തുറന്നിട്ടുണ്ട്. ആക്രമണം നടത്തിയത് ഏഴ് ഭീകരരുടെ സംഘമാണെന്ന് സുരക്ഷ സേന വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി. ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ആക്രമണമുണ്ടായ സ്ഥലത്തേക്ക് തിരിച്ചു.
മണ്ണിടിച്ചിലുണ്ടായ റമ്പാനിലെ സന്ദർശനം വെട്ടിച്ചുരുക്കി ഒമർ വൈകീട്ട് ശ്രീനഗറിലെത്തിയിരുന്നു. ആക്രമണം നടന്ന പ്രദേശത്ത് തെരച്ചിലായി കരസേനയുടെ കമാൻഡോ സംഘത്തെ നിയോഗിച്ചു. കർണാടക, മധ്യപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. ഗുജറാത്ത് സ്വദേശിയായ വിനോദ് ഭട്ടിനും ഭീകരാക്രമത്തിൽ പരിക്കേറ്റു. അതിനിടെ, ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും രംഗത്തെത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന നീചമായ ആക്രമണമെന്ന് എംകെ സ്റ്റാലിനും പ്രതികരിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ളവരും ആക്രമണത്തിന് ഇരയായതിൽ അതീവ ദു:ഖമുണ്ട്. ജമ്മു കശ്മീർ അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിക്കാൻ ദില്ലിയിലെ റസിഡന്റ് കമ്മീഷണർക്ക് നിർദേശം നൽകിയെന്നും സ്റ്റാലിൻ പറഞ്ഞു.
ജമ്മു കശ്മീരിലെ പഹൽ?ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ടെന്നും ഇതിൽ 2 വിദേശികൾ കൊല്ലപ്പെട്ടെന്നാണ് സൂചന. ആക്രമണത്തെ ശക്തമായി അപലപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും. ജമ്മു കശ്മീരിലേക്ക് ആദ്യം പുറപ്പെടുക ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘമാണെന്നും കുടുങ്ങിയവരെ സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ നടപടി തുടങ്ങി എന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. മരിച്ച മഞ്ജനാഥയുടെ മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിൽ എത്തിക്കും. കുടുങ്ങിയവരെ തിരിച്ച് കൊണ്ട് വരാനുള്ള ഏകോപന ദൗത്യം ചീഫ് സെക്രട്ടറി ശാലിനി രജനീഷിൻറെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
22-Apr-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ