ശബരിമല സന്നിധാനത്ത് റീല്‍സ് ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്

ശബരിമല സന്നിധാനത്ത് റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസ്. കഴിഞ്ഞ മകരവിളക്ക് ദിവസമാണ് സുരക്ഷാ മേഖലയായ സന്നിധാനത്ത് സോപനത്തിന്റെ മുന്നിലും തിരുമുറ്റത്തുനിന്നും റീല്‍സ് ചിത്രീകരിച്ചത്.

രാഹുല്‍ലിനൊപ്പം പാലക്കാട് എം പി വി കെ ശ്രീകണ്ഠനും ഉണ്ടായിരുന്നു. റീല്‍സ് ചിത്രീകരിക്കാന്‍ രാഹുലിന് അനുമതി നല്‍കിയില്ല എന്ന് ദേവസ്വം ബോര്‍ഡ് വിവരവകാശത്തിലൂടെ വ്യക്തമാക്കിയിരുന്നു. ശാസ്താംകോട്ട സ്വദേശി മഹേഷ് മണികണ്ഠന്‍ ആണ് സന്നിധാനം പൊലീസിനും ദേവസ്വം ബോര്‍ഡിലും റീല്‍സ് സംബന്ധിച്ച് പരാതി നല്‍കിയത്.

24-Apr-2025