സമൂഹത്തിലെ കാൻസറാണ് ആർഎസ്എസും, ബിജെപിയും: തുഷാർ ഗാന്ധി

പഹൽഗാം ഭീകരാക്രമണത്തിൽ ആർഎസ്എസിനെ കടന്നാക്രമിച്ച് ഗാന്ധിജിയുടെ ചെറുമകൻ തുഷാർ ഗാന്ധി. പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തെ ആർഎസ്എസ് ഹിന്ദു-മുസ്ലീം വിഭജനത്തിനുള്ള ആയുധമാക്കി മാറ്റുകയാണെന്നായിരുന്നു തുഷാർ ഗാന്ധിയുടെ പ്രസ്താവന. സമൂഹത്തിലെ കാൻസറാണ് ആർഎസ്എസും, ബിജെപിയുമെന്നും തുഷാർ ഗാന്ധി പറഞ്ഞു.

പഹൽഗാം തീവ്രവാദത്തെ അപലപിക്കും മുമ്പ് ആർഎസ്എസ് വെറുപ്പ് പ്രചരിപ്പിക്കുകയാണെന്ന് തുഷാർ ഗാന്ധി പറയുന്നു. വെറുപ്പിന്റെ രാഷ്ട്രീയം 100 വർഷമായി ആർഎസ്എസ് തുടരുകയാണ്. ഗോഡ്സെ ഗാന്ധിയെ കൊന്നതിനെവരെ ന്യായീകരിക്കുന്നവരാണവർ. ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയാണ് സംഘടനയെന്നും തുഷാർ ഗാന്ധി അഭിപ്രായപ്പെട്ടു.

25-Apr-2025