നിലമ്പൂരിൽ ബിജെപി മത്സരം ; നേതൃതലത്തിൽ ഭിന്നഭിപ്രായം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്ന തീരുമാനത്തെതിരെ പാർട്ടിയിൽ തന്നെ ശക്തമായ പ്രതിഷേധം ഉയരുന്നു. കോർ കമ്മിറ്റിയിൽ രാജീവ് ചന്ദ്രശേഖർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, പുത്തുപ്പള്ളി, തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകളിൽ വരെ ബിജെപി മത്സരിച്ചുവെന്ന് ഓർമിപ്പിച്ചുകൊണ്ട് ഒരു വിഭാഗം നേതാക്കൾ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടു.

ഹിന്ദുക്കളുടെ 45.5% വോട്ടും ക്രൈസ്തവരുടെ 10.5% വോട്ടും ഉള്ള നിയോജകമണ്ഡലത്തിൽ മത്സരിക്കാതെ പോവുന്നത് തിരിച്ചടിയാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി.അതേസമയം, ബി.ജെ.പിക്ക് മത്സരം ഒഴിവാക്കുകയാണെങ്കിൽ, അഖില ഭാരത് ഹിന്ദു മഹാസഭ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ പ്രഖ്യാപിച്ചു. ബിജെപി ഹിന്ദു വോട്ടിന് പിന്തുണയില്ലെങ്കിൽ, യഥാർത്ഥ ഹിന്ദുക്കൾ സ്വയം രംഗത്തിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.

26-May-2025