നിലമ്പൂരിൽ പി.വി. അൻവർ മത്സരിക്കുന്നത് എൽഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ല: എം. സ്വരാജ്

നിലമ്പൂരിൽ പി.വി. അൻവർ മത്സരിക്കുന്നത് എൽഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്.അൻവർ മത്സരിക്കട്ടെയെന്നും ആർക്കും മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും സ്വരാജ് പറഞ്ഞു.

അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിന്റെ ഗതികേടാണ്. ഇനിയെത്ര പേർ ക്യൂ നിൽക്കുമെന്ന് മാധ്യമങ്ങൾ പുറത്ത് കൊണ്ടു വന്നേക്കാം. എംഎൽഎ സ്ഥാനം തന്നെ രാജി വെച്ചത് യുഡിഎഫ് പറഞ്ഞിട്ടായിരുന്നല്ലോ. അൻവർ മത്സരിക്കട്ടെ എം. സ്വരാജ് പറഞ്ഞു.

01-Jun-2025