വർഗീയവാദിയെ നല്ല മനുഷ്യനായി കാണുന്നില്ല: എം സ്വരാജ്

മനുഷ്യസ്നേഹവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കുന്ന എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണമെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖിന്റെ പരാമർശത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞത് എന്താണെന്ന് കേട്ടിട്ടില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

സ്വരാജിന് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും അടക്കം എല്ലാവരുടെയും പിന്തുണ വേണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദിഖ് നിലമ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ഈ വിഷയത്തിലുള്ള ചോദ്യത്തോടായിരുന്നു സ്വരാജിന്റെ പ്രതികരണം.

എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം. വർഗീയവാദിയെ നല്ല മനുഷ്യനായി കാണുന്നില്ല. വർഗീയവാദികൾ വർഗീയതയുടെ വിഷാംശത്തിൽ നിന്ന് മുക്തരായി മതനിരപേക്ഷ ചേരിയിലേക്ക് കടന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

03-Jun-2025

ന്യൂസ് മുന്‍ലക്കങ്ങളില്‍

More