2025 ഡിസംബറിൽ എൻഎച്ച് 66 പൂർത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

പുതുവത്സര സമ്മാനമായി എൻഎച്ച് 66 നാടിന് സമർപ്പിക്കുമെന്ന് പുതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കലാണ് പ്രധാനം. വീതിയുള്ള റോഡ് ഉണ്ടാക്കുക എളുപ്പമല്ല. കേരളത്തിന്റെ പുതിയ പദ്ധതികളെക്കുറിച്ച് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൂരിയാട് അടക്കം ദേശീയപാതയിലുണ്ടായ അപാകതകളെ കുറിച്ച് ധരിപ്പിച്ചു. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കെ വി തോമസിനുമൊപ്പം കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് ജൂലായ് അവസാനത്തോടെ അംഗീകാരമാകും. കൊല്ലം ചെങ്കോട്ട ഗ്രീൻഫീൽസ് പദ്ധതിക്ക് സെപ്റ്റംബറോടെ ഉത്തരവാകും. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട റോഡ് വികസനത്തിനും അനുമതി കിട്ടും. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്രാനുമതിയായി. ഇതിൻ്റെ നിർമ്മാണത്തിനായി ജൂലായ് അവസാനം ഉത്തരവിറങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

04-Jun-2025

ന്യൂസ് മുന്‍ലക്കങ്ങളില്‍

More