തെരഞ്ഞെടുപ്പിനെ കമ്മീഷനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പ്രതിപക്ഷം സംശയമുന്നയിച്ച ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുഴുവൻ വിവരങ്ങളും പുറത്ത് വിടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ബിഹാറിലും തോൽക്കുമെന്ന് രാഹുലും സംഘവും മുൻ കൂട്ടി കണ്ടതിൻറെ വേവലാതിയാണെന്ന് ബിജെപി പരിഹസിച്ചു.

അതേസമയം ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും 2009 മുതലുള്ള വോട്ടർപട്ടിക പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് അട്ടിമറി നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിലെഴുതിയ ലേഖനത്തിലൂടെ രാഹുൽ ഗാന്ധി ഉന്നയിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന പ്രക്രിയ മുതൽ പോളിംഗ് ശതമാനത്തിൽ വരെ അട്ടിമറിയുണ്ടായെന്നായിരുന്നു രാഹുലിൻറെ വിമർശനം. ആക്ഷേപങ്ങൾ തള്ളിയ തെരഞ്ഞെടുപ്പ കമ്മീഷനെ വെല്ലുവിളിച്ചാണ് പുതിയ ആവശ്യങ്ങൾ രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്.

09-Jun-2025