നമ്മുടെ രാജ്യം അതിൻ്റെ പൈതൃകത്തിന് അനുസരിച്ച നിലപാട് സ്വീകരിക്കുന്നില്ല: മുഖ്യമന്ത്രി
അഡ്മിൻ
ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് സാധാരണക്കാരെ കൊല്ലുകയാണെന്നും ലോകത്ത് ഇപ്പോള്‍ നടക്കുന്നത് കടുത്ത അനീതിയാണെന്നും മുഖ്യമന്ത്രിപിണറായി വിജയൻ പറഞ്ഞു. ഇറാനെ എന്തിനാണ് ഇസ്രയേലും അമേരിക്കയും ആക്രമിച്ചതെന്ന് ചോദിച്ച അദ്ദേഹം, ഈ ആക്രമണത്തിന് യാതൊരു ന്യായീകരണവും ഇല്ലെന്നും വിമര്‍ശിച്ചു.
ഒരു രാജ്യത്തിന്റെ പരമാധികാരിയെ വധിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കൈയൂക്കുള്ളവന് കാര്യകാരന്‍ എന്ന നിലയിലാണ് ഇന്ന് ലോകത്ത് കാര്യങ്ങള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ഏറെ ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍എടിഒ രാജ്യങ്ങള്‍ മുഴുവനും അമേരിക്കയുടെ നിലപാടിനൊപ്പം നില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യ സ്വന്തം പൈതൃകത്തിന് അനുസരിച്ച നിലപാട് സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രധാനമന്ത്രിനരേന്ദ്ര മോഡി കെട്ടിപ്പിടിക്കുകയാണ്; യുദ്ധത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം പോലും പറയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് അവാര്‍ഡ് നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുത്തുകോയ തങ്ങളുടെ ആഴത്തിലും പരപ്പിലുമുള്ള അറിവ് അദ്ദേഹത്തിന്റെ പൊതുജീവിതത്തെ അടയാളപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ശക്തികള്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് ജിഫ്രി തങ്ങള്‍ സമസ്തയെ നയിക്കുന്നത്, ഇത് അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമുദായത്തിനകത്തും പുറത്തും അദ്ദേഹം നല്‍കുന്ന ഊര്‍ജം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.