സ്കൂള്‍ സമയം രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും: മന്ത്രി വി ശിവന്‍കുട്ടി

വിദ്യാഭ്യാസ കലണ്ടറില്‍ പ്രവൃത്തിസമയം അരമണിക്കൂർ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രാവിലെയും വൈകിട്ടും 15 മിനിറ്റാണ് വർധിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരും.

അക്കാദമിക്ക് കലണ്ടർ ഉടൻ തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരിച്ചറിയൽ രേഖ ഉള്ള കുട്ടികളുടെ അടിസ്ഥാനത്തിലാവും തസ്തിക നിർണ്ണയം നടത്തുക. ആധാർ ഇല്ലാത്തതിൻ്റെ പേരിൽ ആർക്കും പ്രവേശനം നിഷേധിക്കരുത്. ആധാർ ലഭിക്കാത്ത ഒരു സാഹചര്യവും സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു.

09-Jun-2025

ന്യൂസ് മുന്‍ലക്കങ്ങളില്‍

More