യുഡിഎഫിൻ്റെ വിജയത്തിനായി ഒറ്റക്കും കൂട്ടായും പ്രചരണം നടത്തുമെന്ന് വെൽഫെയർ പാർട്ടി
അഡ്മിൻ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സ്ഥിരീകരിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സർക്കാരിനെതിരായ ജനരോഷം ഉയർത്തിക്കൊണ്ടുവരാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്.
പി.വി. അൻവർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ യുഡിഎഫ് വിജയിക്കണമെന്നും റസാഖ് പാലേരി പറഞ്ഞു. "യുഡിഎഫിനുള്ള പിന്തുണ പാർട്ടിയുടെ രാഷ്ട്രീയ തീരുമാനമാണ്. നിലമ്പൂരിൽ നടക്കുന്നത് എൽഡിഎഫ്-യുഡിഎഫ് മത്സരമാണ്. ഏതെങ്കിലും ഉപാധിയുടെ അടിസ്ഥാനലല്ല പിന്തുണ നൽകുന്നത്. അസോസിയേറ്റ് അംഗത്വം ചോദിച്ചിട്ടില്ല, ആ വാർത്ത മാധ്യമസൃഷ്ടി മാത്രമാണ്.
യുഡിഎഫ് വിജയിക്കാനായി ഒറ്റക്കും കൂട്ടായും പ്രചരണം നടത്തും. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലും വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന് ആയിരുന്നു" റസാഖ് പാലേരി വ്യക്തമാക്കി.