മതരാഷ്ട്രവാദത്തിൽ നിന്ന് ജമാഅത്തെ ഇസ്ലാമി പിന്മാറിയിട്ടില്ല: ടിപി രാമകൃഷ്ണൻ

എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും മതരാഷ്ട്രവാദത്തിന് വേണ്ടി നിൽക്കുന്നവരാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുസ്ലീം ലീഗാണ് ജമാഅത്ത് ഇസ്ലാമിയെയും എസ്ഡിപിഐയെയും യുഡിഎഫ് മുന്നണിയിലേക്ക് കൊണ്ടുവരുന്നത്.

എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും മതരാഷ്ട്രവാദത്തിന് വേണ്ടി നിൽക്കുന്നവരാണ്. മതരാഷ്ട്രവാദത്തിൽ നിന്ന് ജമാഅത്തെ ഇസ്ലാമി പിന്മാറിയിട്ടില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
പാലക്കാട് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആദ്യം വിജയാഹ്ളാദം നടത്തിയത് എസ്ഡിപിഐ ആണ്. യുഡിഎഫിനുള്ള ജമാഅത്ത് പിന്തുണയിൽ അത്ഭുതമില്ല. പിഡിപിയും ഇടതുപക്ഷ ജനാധിപത്യം മുന്നണിയും തമ്മിൽ വേറെ ബന്ധം ഒന്നുമില്ല.

മതനിരപേക്ഷ രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർക്കില്ല. ആരുടെയും വോട്ട് വേണ്ട എന്ന് താൻ പറഞ്ഞിട്ടില്ല. ഓരോ വിഭാഗത്തിനോടും എടുക്കുന്ന നിലപാട് അവരുടെ സമീപനം അനുസരിച്ചാണ്. പീഡിപ്പിക്കപ്പെട്ട വിഭാഗമാണ് പിഡിപി എന്നത് വസ്തുതയാണ്. എൽഡിഎഫിന് പിന്തുണ നൽകുന്നു എന്ന് PDP പറഞ്ഞത് അവരുടെ നിലപാടാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

10-Jun-2025