ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം ഒരു കാലത്തും രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം ഒരു കാലത്തും രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . പലപ്പോഴും സ്ഥാനാര്‍ത്ഥികളെ നോക്കി അവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിഡിപി പീഡിപ്പിക്കപ്പെട്ടവരാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. മഅദനിയെ പോലെ പീഡനം ഏറ്റുവാങ്ങിയ രാഷ്ട്രീയ നേതാവ് അപൂര്‍വമാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
ഇതിനിടെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയെ ന്യായീകരിച്ച പ്രതിപക്ഷ നേതാവിനെതിരെ കാന്തപുരം വിഭാഗം സുന്നി നേതൃത്വം രംഗത്ത് വന്നു. മതരാഷ്ട്ര വാദം ജമാഅത്തെ ഇസ്ലാമി ഉപേക്ഷിച്ചോയെന്ന് വി ഡി സതീശന്‍ വിശദീകരിക്കണമെന്ന് എസ് വൈഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ മകന്‍ അബ്ദുല്‍ ഹക്കിം അസ്ഹരി സംസ്ഥാന പ്രസിഡന്റായ എസ് എസ് സംസ്ഥാന കമ്മിറ്റിയാണ് പ്രതിപക്ഷ നേതാവിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.