ആശാ വർക്കർമാരുടേത് ഇടതുപക്ഷ വിരുദ്ധതയിൽ പൊതിഞ്ഞുവെച്ച രാഷ്ട്രീയ ആവശ്യത്തിന് വേണ്ടിയുള്ള അരാജക സമരം : എ വിജയരാഘവൻ

സംസ്ഥാന സർക്കാരിനെതിരെ പ്രചാരണം നടത്തുന്നവർ ആശാ വർക്കർമാരല്ല യുക്തി രഹിതമായ അരാജക സമരം നടത്തുന്നവരാണെന്ന പ്രതികരണവുമായി സിപിഐഎം പി ബി അംഗം എ വിജയരാഘവൻ. ആശമാരുടേത് സംസ്ഥാന സർക്കാരിന് നടപ്പിലാക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരമാണ് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇത്തരത്തിൽ ഒരു സമരം നടത്തുന്നവർക്ക് ആശമാരുടെ താല്പര്യങ്ങളെക്കാൾ കൂടുതൽ ഉണ്ടാകുക രാഷ്ട്രീയ താല്പര്യങ്ങളായിരിക്കും. ഇടതുപക്ഷ വിരുദ്ധതയിൽ പൊതിഞ്ഞുവെച്ച രാഷ്ട്രീയ ആവശ്യത്തിന് വേണ്ടിയുള്ള അരാജകസമരമാണ് അവർ നടത്തുന്നത് എന്നും എ വിജയരാഘവൻ പ്രതികരിച്ചു.

അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഏഴു ദിവസങ്ങൾ മാത്രം ശേഷിക്കെ സർക്കാരിനെതിരെ പ്രചാരണവുമായി ആശാ വർക്കർമാർ മണ്ഡലത്തിൽ എത്തി.

12-Jun-2025