എയർ ഇന്ത്യ 171 വിമാന നമ്പർ ഉപേക്ഷിക്കുന്നു

അഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം എയർ ഇന്ത്യ 171 നമ്പർ ഉപേഷിക്കാനൊരുങ്ങുന്നു. ദുരന്തത്തിന്റെ ഓർമകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പർ നൽകാനാണ് എയർ ലൈനിന്റെ തീരുമാനം.

അതേസമയം അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്‌വിക്ക്) വിമാനത്തിന്റെ നമ്പർ AI 159 എന്നാകും. ലണ്ടനിൽ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പർ AI 160 എന്നും നൽകും. ഈ മാറ്റം ഉടൻ തന്നെ പ്രാവർത്തികമാകുമെന്നാണ് റിപ്പോർട്ടുകൾ എങ്കിലും വിമാനത്തിന്റെ പുതിയ നമ്പർ മാറ്റുന്ന തീരുമാനത്തെക്കുറിച്ച് എയർ ഇന്ത്യ ഔദ്യോഗികമായി അഭിപ്രായം പറഞ്ഞിട്ടില്ല.

അപകടത്തിന്റെ വിവരങ്ങൾ എയർ ഇന്ത്യയിൽ നിന്ന് അന്വേഷണ ഏജൻസി തേടി. അപകടം സംഭവിക്കുന്നതിന് മുൻപ് വിമാനം പറത്തിയിരുന്ന പൈലറ്റ്മാരുടെയും ക്രൂ അംഗങ്ങളുടെയും വിവരങ്ങളാണ് തേടിയിരിക്കുന്നത്. വിമാനം സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നോ എന്നതിനെക്കുറിച്ച് അറിയാനാണ് വിവരം തേടിയത്. അപകടത്തിനു മുൻപുള്ള 8 ദിവസത്തെ വിവരങ്ങളാണ് അന്വേഷണ ഏജൻസി തേടിയത്. അതേസമയം രാജ്യത്ത് സർവീസ് നടത്തുന്ന എല്ലാ ബോയിംഗ് 787 ശ്രേണിയിൽപ്പെട്ട വിമാനങ്ങളിലും സുരക്ഷാ പരിശോധന കർശനമാക്കി .

14-Jun-2025