ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടാൻ പറ്റില്ലെന്ന് എല്ലാവർക്കും അറിയാം: മുഖ്യമന്ത്രി

നിലമ്പൂരിൽ യുഡിഎഫിന് അങ്കലാപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടാൻ പറ്റില്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ യുഡിഎഫിന് കിട്ടുന്ന പ്രതികരണം പോസിറ്റീവ് അല്ല. അത് കൊണ്ടാണ് അവർ ജമാഅത്തെ ഇസ്‌ലാമിയെ കൂടെ കൂട്ടിയതെന്നും പിണറായി പറഞ്ഞു.

അതേസമയം, ഒരു പടികൂടി കടന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം. യുഡിഎഫിന് രാഷ്ട്രീയം നഷ്ടപ്പെട്ട് ആയുധമില്ലാതെ അടരാടുന്ന നിലയാണ്. ജമാഅത്തെ ഇസ്ലാമിയോട് കോൺഗ്രസിന്റെ നിലപാട് എന്താണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇത്ര വിവരക്കേട് പറയുന്ന ഒരു പ്രതിപക്ഷ നേതാവ് കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.

15-Jun-2025