ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരെന്ന് ഇറാൻ എംബസി

ഇറാൻ ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാര്തഥികളെ സുരക്ഷിതരായി തിരിച്ചയക്കണമെന്ന ഇന്ത്യയുടെ അഭ്യര്ഥനയ്ക്ക്, വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ കരമാർഗ്ഗം നാട്ടിലെത്തിക്കാനാകുമെന്നു അറിയിച്ചു ഇറാൻ.  ഇറാനിൽ 1500ൽ ഏറെ ഇന്ത്യൻ വിദ്യാർഥികളാണ് അനിശ്ചിതത്വത്തിൽ കഴിയുന്നത് ഇറാനും ഇസ്രയേലും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഇന്ത്യൻ സർക്കാരിന് ഇവരെ വിമാനമാർഗം നാട്ടിലെത്തിക്കാനാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കരമാർഗം മടങ്ങാനാണ് വിദ്യാർഥികളോട് ഇറാൻ ആവശ്യപ്പെടുന്നത്. ‌‌

16-Jun-2025