രാജ്ഭവൻ ആർഎസ്എസ് ശാഖയാക്കി ഗവർണറാണ് സത്യപ്രതിജ്ഞാ ലംഘനം നടത്തിയത്: മന്ത്രി വി. ശിവൻകുട്ടി
അഡ്മിൻ
ഗവർണർ രാജേന്ദ്ര ആർലേക്കറിനെതിരെ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്.രാജ്ഭവൻ ആർഎസ്എസ് ശാഖയാക്കി ഗവർണറാണ് സത്പ്രതിജ്ഞാ ലംഘനം നടത്തിയതെന്ന് ശിവൻകുട്ടി പറഞ്ഞു.ബിജെപിയുടെ വാലാവാനോ ആർഎസ്എസിന്റെ പ്രവർത്തകനാകാനോ അല്ല ഗവർണറെ നിയോഗിച്ചിരിക്കുന്നത് എന്നും മന്ത്രി വിമർശിച്ചു.ഇന്ത്യൻ പതാക വയ്ക്കെണ്ട സ്ഥലത്ത് ആർഎസ്എസിന്റെ പതാക വെച്ചാൽ ഇനിയും ശക്തമായ പ്രതിഷേധവും പ്രതികരണവും ഉയർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം വെച്ച ചടങ്ങിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപോയ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മന്ത്രി പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും ഗവർണറെ അപമാനിച്ചുവെന്നും രാജ്ഭവൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.എൻസിസി അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്ന് രാജ്ഭവനിലെ പരിപാടിയിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.