വയനാട് ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്ന് അറിയിച്ച കുടുംബങ്ങള്‍ക്ക് പണം നല്‍കി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്നു പറഞ്ഞ കുടുംബങ്ങള്‍ക്ക് പണം വിതരണം ചെയ്തു. ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്ന് അറിയിച്ച കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതംമാണ് വിതരണം ചെയ്തത്.104 കുടുംബങ്ങള്‍ക്ക് ആണ് പണം നല്‍കിയത്.

സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് തുക അനുവദിച്ചത്. ടൗണ്‍ഷിപ്പ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 402 കുടുംബങ്ങളില്‍ 104 പേരാണ് ധനസഹായത്തിന് സമ്മതപത്രം നല്‍കിയിരുന്നത്.

21-Jun-2025