എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ കുറയ്ക്കുന്നു

മൂന്ന് റൂട്ടുകളിലെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും മറ്റ് 19 റൂട്ടുകളിലെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും എയര്‍ ഇന്ത്യ. കമ്പനി അവരുടെ നാരോബോഡി ഫ്‌ളൈറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏകദേശം 5 ശതമാനം കുറവ് വരുത്തിയിരിക്കുന്നത്.

പ്രവര്‍ത്തന സ്ഥിരതയ്ക്കും അവസാന നിമിഷ യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കുന്നതിനുമാണ് ഇപ്പോഴത്തെ നടപടിയെന്ന് എയര്‍ ഇന്ത്യ പറഞ്ഞു. 2025 ജൂലൈ 15 വരെ ഈ ഇളവ് പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. അന്താരാഷ്ട്ര വൈഡ്ബോഡി വിമാനങ്ങള്‍ 15 ശതമാനം കുറയ്ക്കാനുള്ള എയര്‍ലൈനിന്റെ മുന്‍ തീരുമാനത്തെ തുടര്‍ന്നാണ് ഈ നീക്കം.

23-Jun-2025