വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ

സംസ്ഥാന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ തുടരുന്നു. നിലവിൽ കാർഡിയാക് ഐസിയുവിൽ ചികിത്സയിലാണ്. വിഎസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദനെ പട്ടം എസ്‍യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വിഎസിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ , എൽഡിഎഫ് കണ്‍വീനർ ടിപി രാമകൃഷ്ണൻ അടക്കമുള്ള നേതാക്കൾ വിഎസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചു.

24-Jun-2025