അമേരിക്കയുടെ പിന്തുണയുള്ളതുകൊണ്ട് ന്യായം നോക്കേണ്ടതില്ലെന്നാണ് ഇസ്രയേല്‍ നിലപാട്: മുഖ്യമന്ത്രി

അമേരിക്കന്‍ സാമ്രാജ്യത്വത്തിനു നേരും നെറിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയുടെ പിന്തുണയുള്ളതുകൊണ്ട് ന്യായം നോക്കേണ്ടതില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ഇറാനെതിരെ ഇരു രാഷ്ട്രങ്ങളും ചേര്‍ന്ന് നടത്തുന്നത് ഏകപക്ഷീയമായ ആക്രമണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിഐടിയു ചുമട്ടു തൊഴിലാളി യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതീകമായി തൊഴിലാളികളെയും നന്മയുടെ പ്രതീകമായി മുതലാളിമാരെയും ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പ്രസംഗത്തില്‍ വിമര്‍ശിച്ചു.

തൊഴിലാളികള്‍ നല്ലത് ചെയ്താലും കുറ്റം പറയുന്ന അവസ്ഥയാണ്. മുതലാളിത്ത മനോഭാവമുള്ള മാധ്യമങ്ങള്‍ക്കും അതില്‍ പങ്കുണ്ട്. രാജ്യത്ത് ദാരിദ്രുടെ എണ്ണം കൂടുന്നുവെന്നും ഒരു വിഭാഗം മാത്രം തടിച്ചു കൊഴുക്കുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ നയമാണ് കാരണമെന്നും കുറ്റപ്പെടുത്തി.

24-Jun-2025