ആർഎസ്എസിന് ജനാധിപത്യത്തിന് വേണ്ടി നിലനിൽക്കാനാകില്ല: എം എ ബേബി

ആർഎസ്എസിന് ജനാധിപത്യത്തിന് വേണ്ടി നിലനിൽക്കാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ആർഎസ്എസിന്റെ രൂപഘടന തന്നെ സ്വേച്ഛാധിപത്യമാണ്. ദുരൂഹമായ സംവിധാനമാണ് ആർഎസ്എസിന് ഉള്ളത്. നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യപരമായല്ല. മനസ് തുറന്ന് എന്തെങ്കിലും സംസാരിക്കണമെങ്കിൽ കേരളത്തിൽ വരണമെന്ന അവസ്ഥയാണെന്നും എം എ ബേബി അഭിപ്രായപ്പെട്ടു .

ആയിരം ഫണമുള്ള വിഷ സർപ്പം പോലെ ആണ് ആർഎസ്എസ്. അർദ്ധ ഫാസിസ്റ്റ് സൈനിക ദളം തന്നെ ആർഎസ് എസ് സജ്ജമാക്കിയിട്ടുണ്ട്. ജനാധിപത്യം കാത്ത് സൂക്ഷിക്കാൻ നിരന്തരം സമര സജ്ജരായി ഇരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

25-Jun-2025