സ്കൂളുകളിൽ എന്തൊക്കെ ചെയ്യണം എന്ന് തീരുമാനം എടുക്കാൻ ഇവിടെ വിദ്യാഭ്യാസ വകുപ്പുണ്ട്: മന്ത്രി വി ശിവൻകുട്ടി
അഡ്മിൻ
സ്കൂളുകളിലെ സൂംബ വിവാദത്തിൽ മുസ്ലീം സംഘടനകൾ എതിർപ്പ് കടുപ്പിക്കുമ്പോള്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ വിദ്യാഭ്യാസ വകുപ്പ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് ഇന്നത് ചെയ്യണം എന്ന് ആജ്ഞാപിക്കാൻ വന്നാൽ അത് നടപ്പാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു . ഇതൊക്കെ സംസാരിക്കാൻ ഈ സംഘടനകളെ ആര് ചുമതലപ്പെടുത്തി എന്നും മന്ത്രി ചോദിച്ചു.
സൂംബയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി തെറ്റിദ്ധാരണ ആണെങ്കിൽ പറഞ്ഞു മനസിലാക്കുമെന്നും വ്യക്തമാക്കി. രാഷ്ട്രീയമാണെങ്കിൽ അങ്ങനെ നേരിടും . എന്തിനും വിവാദമുണ്ടാക്കുന്ന നില ശരിയല്ല.
സ്കൂളുകളിൽ എന്തൊക്കെ ചെയ്യണം എന്ന് തീരുമാനം എടുക്കാൻ ഇവിടെ വിദ്യാഭ്യാസ വകുപ്പുണ്ട്. പഠിപ്പിക്കേണ്ട വിഷയങ്ങൾ തീരുമാനിക്കാൻ എൻസിഇആർടിയും എസ്ഇആർടിയും ഒക്കെ ഉണ്ട്. മറ്റാരെയും ഒന്നിനും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.