റവാഡ ചന്ദ്രശേഖറെ പുതിയ ഡിജിപിയായി തിരഞ്ഞെടുത്തു

സംസ്ഥാനത്തിന് ഇനി പുതിയ പോലീസ് മേധാവി. റവാഡ ചന്ദ്രശേഖറെ പുതിയ ഡിജിപിയായി തിരഞ്ഞെടുത്തു. മന്ത്രിസഭാ യോഗമാണ് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ തീരുമാനിച്ചത്. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ് റവാഡ ചന്ദ്രശേഖർ.

ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി നിലവിൽ സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്‍.

30-Jun-2025