ഭരണഘടനയില്‍ തൊട്ടാല്‍ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും: ഖാർഗെ

ഭരണഘടനയില്‍ തൊട്ടാല്‍ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. പാവങ്ങള്‍ ഉയര്‍ന്ന് വരുന്നത് ആര്‍ എസ് എസിന് സഹിക്കുന്നില്ല. അതു കൊണ്ടാണ് മതേതരത്വം, സോഷ്യലിസം തുടങ്ങിയ വാക്കുകള്‍ ദഹിക്കാത്തതെന്നും ഖര്‍ഗെയുടെ പ്രതികരണം.

ആര്‍ എസ് എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും മനുസ്മൃതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടല്ല ഭരണഘടന തയ്യാറാക്കിയതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റണമെന്ന ആവശ്യം ആര്‍ എസ് എസ് ഇപ്പോഴും തുടരുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

30-Jun-2025