ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളത്തിലെ ആരോഗ്യമേഖല മുന്നിട്ടുനില്‍ക്കുന്നു: എംഎ ബേബി

മന്ത്രിമാരുടെ വിദേശ ചികിത്സയെ പിന്തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും യുകെയില്‍ പോയല്ലേ പഠിച്ചതെന്നും ചിലകാര്യങ്ങളെ പര്‍വതീകരിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും ബേബി പറഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളത്തിലെ ആരോഗ്യമേഖല മുന്നിട്ടുനില്‍ക്കുന്നുണ്ടെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ആരോഗ്യമേഖല മുന്നിട്ടു നില്‍ക്കുന്നുണ്ടെങ്കിലും ഇവിടെയും പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വേണ്ടത്ര വേഗതയില്ലാതെ നടക്കുന്ന കാര്യങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാം. മന്ത്രി രാജിവെക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും ബേബി പറഞ്ഞു.

പഠിക്കാന്‍ കേരളത്തിലെ യൂണിവേഴ്സിറ്റിയില്‍ വിദേശത്തെ കുട്ടികളുണ്ട്. കേരളത്തില്‍നിന്ന് വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നുണ്ട്. കേരളത്തിലേക്ക് വിദേശത്തുനിന്ന് വരുന്നുണ്ട്. ഇതില്‍ ഒന്നിനെ എടുത്ത് പര്‍വതീകരിച്ച് ആശയക്കുഴപ്പം ഉണ്ടാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

06-Jul-2025