ഇസ്രായേലിന് യുദ്ധം ചെയ്യാൻ യുവാക്കളെ കിട്ടുന്നില്ല

ഒക്ടോബർ ഏഴിൻറെ ഹമാസ് ആക്രമണത്തിന് പിന്നാലെ പലസ്തീൻ, ലബനണൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളോട് യുദ്ധത്തിനിറങ്ങിയ ഇസ്രയേലിൽ ഇപ്പോൾ യുദ്ധം ചെയ്യാൻ യുവാക്കളെ കിട്ടുന്നില്ലെന്ന് റിപ്പോർട്ട്. സൈന്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ 54,000 തീവ്ര ഓർത്തഡോക്സ് വിദ്യാർത്ഥികളോട് സൈന്യത്തിൽ ചേരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

കടുത്ത എതിർപ്പുകൾ പല ഭാഗത്ത് നിന്നും ഉയരുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് ഇത് സംബന്ധിച്ച് നോട്ടീസയക്കാനാണ് സൈന്യത്തിൻറെ (IDF) തീരുമാനം. ഇതിനായി ഇസ്രയേൽ സുപ്രീം കോടതിയുടെ വിധിയും സൈന്യം ഉയർത്തിക്കാട്ടുന്നു.

രാജ്യത്തെ ജനസംഖ്യയിലെ 13 ശതമാനം മാത്രം വരുന്ന ചെറിയ വിഭാഗമെന്ന പരിഗണന നൽകി ഇസ്രയേലിലെ തീവ്ര ഓർത്തഡോക്സ് ജൂത സെമിനാരികളിലെ വിദ്യാർത്ഥികൾക്ക് പതിറ്റാണ്ടുകളായി സൈനിക സേനത്തിൽ നിന്നും ഇളവ് ലഭിച്ചിരുന്നു. ഈ ഇളവ് കഴിഞ്ഞ വർഷം ഇസ്രയേൽ സുപ്രീം കോടതി എടുത്ത് കളഞ്ഞു. രാജ്യത്ത് 18 വയസ് പൂർത്തിയാകുന്ന കൗമാരക്കാർക്ക് രണ്ട് വർഷം നിർബന്ധ സൈനിക സേവനം ചെയ്യാണം. തുടർന്ന് സൈന്യത്തിൽ അധിക നിയമനങ്ങളും നൽകിയിരുന്നു.

07-Jul-2025