കീമിൽ കേരളം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല

കീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി ആ​ര്‍.​ബി​ന്ദു. ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി​ല്ല. പ​ഴ​യ ഫോ​ര്‍​മു​ല പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കു​മെ​ന്നും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ​റ​ഞ്ഞു. സർക്കാരിന് തിരിച്ചടിയല്ലെന്നും അപ്പീലുമായി മേൽക്കോടതികളിൽ പോയാൽ പ്രവേശന നടപടികള്‍ വൈകുമെന്നത് കൊണ്ടാണ് സുപ്രീംകോടതിയില്‍ അപ്പീൽ പോകാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ​ഴ​യ പ്രോ​സ്‌​പെ​ക്ട​സ് പ്ര​കാ​രം പു​തി​യ റാ​ങ്ക് ലി​സ്റ്റ് പു​റ​ത്തി​റ​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​ത് ന​ട​പ്പാ​ക്കും. എ​ന്‍​ട്ര​ന്‍​സ് ക​മ്മീ​ഷ​ന്‍ അ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് ഇത്തവണത്തെ എഞ്ചിനീയറിംഗ് പ്രവേശനം പഴയ ഫോർമുലയിൽ തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച് വിധിയിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

10-Jul-2025