നാഷണൽ ഹൊറാൾഡ് സാമ്പത്തിക ക്രമക്കേട്: വിധി 29- നു

കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹൊറാൾഡുമായി  ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ വിചാരണക്കോടതി ഈ മാസം 29നു വിധി പറയും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മാർച്ചിൽ,  ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. വലിയ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അസോഷ്യേറ്റഡ് ജേണൽസ് ലിമിറ്റഡും യങ് ഇന്ത്യൻ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) എന്നിവയും ഇതിൽ ഭാഗമാണെന്നും ഇ.ഡി ആരോപിച്ചിരുന്നു..  

15-Jul-2025