കേരളത്തിൽ 7 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ 7 ജില്ലകളിൽ അതിശക്ത മഴക്കും 50 കി മീ വേഗതയിലുള്ള കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15 mm/h) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇത് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

16-Jul-2025