ഓൺലൈൻ തട്ടിപ്പുകൾ; 5 മാസത്തിനുള്ളിൽ ഇന്ത്യക്കാർക്ക് നഷ്ടമായത് 800 മില്യൺ ഡോളർ
അഡ്മിൻ
2025 ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഓൺലൈൻ തട്ടിപ്പുകളിലൂടെ ഇന്ത്യക്കാർക്ക് ഏകദേശം 820 മില്യൺ ഡോളർ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് ഈക്കാര്യം റിപ്പോർട്ട് ചെയ്തത് . കംബോഡിയ, മ്യാൻമർ, വിയറ്റ്നാം, ലാവോസ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള തട്ടിപ്പുകാർക്കാണ് പകുതിയിലധികം പണവും നഷ്ട്ടപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഭ്യന്തര മന്ത്രാലയ യൂണിറ്റായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിൽ നിന്നുള്ള ഡാറ്റ പ്രകാരം ചൈനീസ് ഓപ്പറേറ്റർമാരുടെ നിയന്ത്രണത്തിലുള്ള സുരക്ഷാ സ്ഥലങ്ങളിൽ നിന്നാണ് ഓൺലൈൻ തട്ടിപ്പുകൾ ഉത്ഭവിക്കുന്നതെന്ന് വെളിപ്പെടുത്തി.
റിപ്പോർട്ട് അനുസരിച്ച്, ഈ തട്ടിപ്പുകൾ ഇന്ത്യയിൽ പ്രതിമാസം ശരാശരി 1,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. അതേസമയം തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് സ്റ്റോക്ക് ട്രേഡിംഗ്/നിക്ഷേപ തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ്, ടാക്സ് അധിഷ്ഠിതവും നിക്ഷേപ അധിഷ്ഠിതവുമായ തട്ടിപ്പുകൾ എന്നി തട്ടിപ്പുകളാണ് കൂടുതൽ നടക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.