ഗവർണ്ണർക്കെതിരായ പ്രതിഷേധം തുടരുമെന്ന് യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ

സർവകലാശാലകളിൽ അമിത ഇടപെടലുകൾ നടത്തുന്ന ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നയങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ രംഗത്ത്. ഉന്നത വിദ്യാഭ്യസമേഖല വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. അതിനെ നശിപ്പിക്കാനുള്ള നീക്കമാണ് ഗവർണർ നടത്തിക്കൊണ്ടിരിക്കുന്നത്.

കേരള സർവകലാശാല ഒരു ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനാമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സ്ഥാപനമാണ്. ഏതെങ്കിലും ഗവർണറുടെ സ്വാർത്ഥ താല്പര്യങ്ങൾ അനുസരിച്ച് വി സി മാരെ നിയമിക്കാനും, കാവിവൽക്കരണം നടത്താനും കഴിയില്ല.

എസ് എഫ് ഐയെ സംബന്ധിച്ചിടത്തോളം ഭയന്നുപിന്മാറുന്ന ചരിത്രം നാളിതുവരെ ഉണ്ടായിട്ടില്ല. സർവകലാശാലയിൽ ഭരണസ്തംഭനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.

ഉന്നതവിദ്യാഭ്യസ മേഖലയ്ക്ക് ഏറ്റവും വലിയ സംവിധാനമുള്ള ഒരു സംസ്ഥാനമാണ് കേരളം. ആ കേരളത്തിനകത്ത് കേരള സർവ്വകലാശാലയെ ചന്നപിന്നമാക്കുന്ന രീതിയിലുള്ള നയങ്ങളും നിലപാടുകളും സ്വീകരിച്ചുകൊണ്ടാണ് ഗവർണർ ചാൻസിലർ എന്ന പദവി ഉപയോഗിച്ചുകൊണ്ട് സർവ്വകലാശാലയ്ക്കകത്ത് പ്രവർത്തിച്ചുവരുന്നത്. എല്ലാം വിദ്യാർത്ഥി വിരുദ്ധമായ നിലപാടുകളാണ് എടുക്കുന്നത്.

ഓരോ ഘട്ടത്തിലും വിദ്യാർത്ഥികൾ ഓരോ ആവിശ്യങ്ങളുമായി സർവ്വകലാശാലയിലേക്ക് സമരങ്ങളുമായി ചെല്ലുമ്പോൾ അവരുമായി ഒന്ന് സംസാരിക്കാനോ, ചർച്ച ചെയ്യാനോ, അവരെ കേൾക്കാൻ പോലുമോ തയ്യാറാവാതെ, ആർ എസ് എസ് നയമെന്താണോ അത് നടപ്പിലാക്കുന്ന ആർ എസ് എസ് കമ്മിറ്റി പ്രവർത്തകൻ എങ്ങനെയാണോ പ്രവർത്തിക്കുന്നത് അതുപോലെയാണ് ഗവർണർ അടക്കമുള്ള ആളുകൾ നിൽക്കുന്നത്.

19-Jul-2025