തിരുവനന്തപുരം ഡിസിസി അധ്യക്ഷപദവിയിൽ ഇനി ആര്?

നിനച്ചിരിക്കാത്ത സമയത്ത് കോൺ​ഗ്രസിനെ വെട്ടിലാക്കിയാണ് പാലോട് രവിയുടെ ഫോൺസംഭാഷണം പുറത്ത് വന്നത്.ഫോൺ സംഭാഷണം രവിയുടെ രാജി വരെ എത്തി. പാലോട് രവി രാജിവെച്ചെങ്കിലും തിരുവനന്തപുരം ഡിസിസി അധ്യക്ഷപദവിയിൽ പകരം ചുമതല കെപിസിസി ഇതുവരെ ആരെയും ഏൽപ്പിച്ചിട്ടില്ല.

അതേസമയം ചുമതല നൽകുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കൽ അടക്കമുള്ളതിനാൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു.

ഡിസിസി അധ്യക്ഷ സ്ഥാനത്തിനുള്ള രവിയുടെ രാജി കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫിൻറെ കർശന നിർദേശത്തെ തുടർന്നെന്ന് വിവരം.ഫോൺ സംഭാഷണം പുറത്തുവന്നതിനെ കുറിച്ച് വിശദീകരണക്കുറിപ്പുകൾ പാലോട് രവി നൽകിയെങ്കിലും രാജിക്കത്ത് നൽകാൻ കെപിസിസി അധ്യക്ഷൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.

27-Jul-2025