ഓണത്തിന് സബ്സിഡി നിരക്കിൽ സപ്ലൈക്കോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ

ഓണത്തിന് സബ്സിഡി നിരക്കിൽ സപ്ലൈക്കോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. മോശം വെളിച്ചെണ്ണ കണ്ടെത്താൻ വിപണിയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് കർശന പരിശോധന നടത്തണമെന്നും മന്ത്രി നിർദേശം നൽകി. അതേസമയം വെളിച്ചെണ്ണ വിലയിൽ സർക്കാർ ഇടപെടുമെന്ന പ്രഖ്യാപനത്തോടെ കുതിച്ചുയർന്ന വെളിച്ചെണ്ണയുടെ ചില്ലറ വിൽപന വിലയിൽ ഇടിവ് നേരിടുന്നുവന്നാണ് റിപ്പോർട്ട്..

വില കുറയ്ക്കാൻ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുണ്ടാകുമെന്ന പ്രതീതിയും വില കുറയുന്നതിന് ഇടയാക്കിയെന്നും വിലയിരുത്തപ്പെടുന്നു.എന്നാൽ ബ്രാൻഡഡ് വെളിച്ചെണ്ണയുടെ ചില്ലറ വിൽപന വില 550 രൂപ മുതൽ 592 രൂപ വരെ എത്തിയതിൽ നിന്ന് കുറവ് വരാത്തതിനാൽ ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കുന്നില്ല.

04-Aug-2025