64-ാമത് കേരള സ്കൂൾ കലോത്സവ തീയതികൾ പ്രഖ്യാപിച്ചു. 2025 ജനുവരി 07 മുതൽ 11 വരെ തൃശ്ശൂർ ജില്ലയിൽ വച്ചാണ് കലോത്സവം നടക്കുക. ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. 2018 ലാണ് അവസാനമായി തൃശ്ശൂരിൽ വച്ച് സംസ്ഥാന മത്സരങ്ങൾ നടന്നത്.സംസ്ഥാന കലോത്സവത്തിനു മുന്നോടിയായി സ്കൂൾതല മത്സരങ്ങൾ സെപ്തംബർ മാസത്തിലും, സബ്ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ടാംവാരത്തിനുള്ളിലും ജില്ലാതല മത്സരങ്ങൾ നവംബർ ആദ്യവാരവും പൂർത്തിയാക്കും.
സബ്ജില്ലാ കലോത്സവം, ജില്ലാകലോത്സവം എന്നിവയുടെ വേദികൾ റൊട്ടേഷൻ വ്യവസ്ഥയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ/വിദ്യാഭ്യാസ ഉപഡയറക്‌ടർമാർ എന്നിവർ തെരഞ്ഞെടുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
2025 – 26 അദ്ധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കായിക മത്സരങ്ങൾ തിരുവനന്തപുരത്താണ് നടക്കുക. ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന ഇത്തവണത്തെ കായിക മേള 2025 ഒക്ടോബർ 22 മുതൽ 27 വരെ നടക്കും. സംസ്ഥാന സ്കൂൾ കായികമേളയിൽ 24,000ഓളം കുട്ടികളാണ് വിവിധ ഇവന്റുകളിലായി മാറ്റുരയ്ക്കുന്നത്.