വായ്പ്പാത്തട്ടിപ്പ് ആരോപണം; റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ ചോദ്യം ചെയ്ത് ഇഡി
അഡ്മിൻ
റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ ചോദ്യം ചെയ്ത് ഇഡി. റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൊത്തം 17,000 കോടി രൂപ മതിക്കുന്ന വായ്പ്പാത്തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.അംബാനിയെ ഡല്‍ഹിയിലെ ഇഡി ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്തത് എന്നാണ് പുറത്തു വരുന്ന വിവരം.
ചോദ്യം ചെയ്യലിന് എത്തുമ്പോള്‍ അനില്‍ അംബാനി അഭിഭാഷകരെ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന്റെ മുഴുവന്‍ സമയവും കാമറയില്‍ പകര്‍ത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പണംതിരിമറി തടയല്‍ നിയമപ്രകാരമാണ് നിലവില്‍ അനില്‍ അംബാനിയെ ചോദ്യം ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ 10,000 കോടി രൂപയുടെ വായ്പ്പ തരപ്പെടുത്തി തിരിമറി നടത്തിയെന്ന് ഓഹരി നിയന്ത്രണ ഏജന്‍സിയായ സെബി ഇഡിയടക്കം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.