അടൂരിന്റെ പ്രസ്താവന സാമൂഹ്യ കാഴ്ചപ്പാടിന് നിരക്കാത്തത്: ബിനോയ് വിശ്വം

സിനിമാ കോണ്‍ക്ലേവിലെ അടൂരിന്റെ പ്രസ്താവന സാമൂഹ്യ കാഴ്ചപ്പാടിന് നിരക്കാത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോകത്തിന്റെ കണ്ണിലേക്ക് മലയാള സിനിമയെ കൈപിടിച്ച് നടത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ജനങ്ങളുടെയും ആദരവിന് പാത്രമായ പ്രതിഭാശാലിയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം അങ്ങനെയുള്ള ഒരാളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കപ്പെടാത്ത നിലപാടാണ് സിനിമാ കോണ്‍ക്ലേവിലും തുടര്‍ന്നുള്ള ചര്‍ച്ചകളിലും കൈക്കൊണ്ടത് എന്ന് അഭിപ്രായപ്പെട്ടു.


ദളിതരും സ്ത്രീകളും പുതിയ അവകാശ ബോധവുമായി മുന്നോട്ടു വരുമ്പോള്‍ അതിനൊപ്പം നില്‍ക്കേണ്ടവരാണ് അടൂരിനെപ്പോലുള്ള കലാകാരന്മാര്‍. അത് എന്തു കാരണത്താലായാലും അദ്ദേഹം വിസ്മരിക്കാന്‍ പാടില്ലായിരുന്നുവെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. വാക്കുകള്‍ കൊണ്ട് മുറിവേറ്റവരോട് ഖേദം പ്രകടിപ്പിക്കാന്‍ അടൂര്‍ തയ്യാറാകുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

05-Aug-2025