കൊച്ചി രാജ്യാന്തര വിമാനത്താവളം വിവരാവകാശ പരിധിയിൽ വരുമെന്ന് കേരള ഹൈക്കോടതി

കൊച്ചി രാജ്യാന്തര വിമാനത്താവളം വിവരാവകാശ പരിധിയിൽ വരുമെന്ന് കേരള ഹൈക്കോടതി. പൊതുസ്ഥാപനമല്ലെന്ന സിയാൽ വാദമാണ് ഹൈക്കോടതി തള്ളിയത്. പൊതുസ്ഥാപനം അല്ലെന്ന റിട്ട് ഹർജി നൽകിയതിന് സിയാൽ മാനേജിങ് ഡയറക്ടർക്ടറെ കോടതി വിമർശിച്ചു.

സിയാൽ ചെയർമാനായ മുഖ്യമന്ത്രിയോ സിയാൽ ജനറൽബോഡിയോ അറിയാതെ സ്വന്തം നിലയ്ക്ക് എംഡി ഹൈക്കോടതിയിൽ ഹർജി നൽകിയെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സമാന നടപടികൾ ഉണ്ടാകാതിരിക്കാൻ ചീഫ് സെക്രട്ടറി ഇടപെടണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശവും നൽകിയിട്ടുണ്ട്. ഡയറക്ടർ ബോർഡിൻറെ അനുമതിയില്ലാതെ ഹർജി നൽകിയതിന് സിയാൽ ഒരു ലക്ഷം രൂപ കൊടുക്കാനും കോടതി നിർദേശിച്ചു.

06-Aug-2025