പാലിയേക്കര ; നാലാഴ്ച ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. മണ്ണൂത്തി-ഇടപ്പള്ളി ദേശീയ പാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ സാധിക്കാതായതോടെയാണ് ടോള്‍ പിരിക്കുന്നത് താൽക്കാലികമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. ദേശീയ പാതാ അതോറിറ്റി മൂന്നാഴ്ച സമയമാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ആവശ്യപ്പെട്ടിരുന്നത്.

06-Aug-2025