ജമ്മു കശ്മീരിൽ 25 പുസ്തകങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കണം: വി ശിവദാസൻ എംപി
അഡ്മിൻ
ജമ്മു കശ്മീരിൽ 25 പുസ്തകങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കണമെന്ന് സിപിഐ എം രാജ്യസഭാ എംപി വി ശിവദാസൻ ആവശ്യപ്പെട്ടു. ജനാധിപത്യ ശക്തികൾ അതിനെ എതിർക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
"ഇന്ത്യ ഒരു ജനാധിപത്യ, മതേതര രാജ്യമാണ്, നിരോധനത്തെ ജനാധിപത്യ ശക്തികൾ എതിർക്കണം".- നിരോധനത്തെ "വളരെ വേദനാജനക"മെന്ന് വിശേഷിപ്പിച്ച സിപിഐ എം എംപി പിടിഐയോട് പറഞ്ഞു. അതേസമയം, മൗലാന മൗദദി, അരുന്ധതി റോയ്, എ ജി നൂറാനി, വിക്ടോറിയ ഷോഫീൽഡ്, ഡേവിഡ് ദേവദാസ് തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ രചനകൾ ഉൾപ്പെടെ 25 പുസ്തകങ്ങളുടെ പ്രസിദ്ധീകരണം "തെറ്റായ വിവരണങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഭീകരതയെ മഹത്വപ്പെടുത്തുകയും ചെയ്തു" എന്ന കാരണത്താൽ ജമ്മു കശ്മീർ സർക്കാർ ബുധനാഴ്ച കണ്ടുകെട്ടി.
ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനുമായ മൗലാന മൗദാദിയുടെ "അൽ ജിഹാദുൽ ഫിൽ ഇസ്‌ലാം", ഓസ്‌ട്രേലിയൻ എഴുത്തുകാരൻ ക്രിസ്റ്റഫർ സ്‌നെഡൻ്റെ "ഇന്ഡിപെൻഡൻ്റ് കാശ്മീർ", ഡേവിഡ് ദേവദാസിൻ്റെ "ഇൻ സെർച്ച് ഓഫ് എ ഫ്യൂച്ചർ (ദി സ്റ്റോറി ഓഫ് കാസിമിർ)", "കശ്മീർ ഇൻ കോൺഫ്‌ലിക്റ്റ് (ഇന്ത്യ, പാകിസ്ഥാൻ) അരുന്ധതി റോയിയുടെ "ആസാദി".എന്നീ പുസ്തകങ്ങളിൽ ഉൾപ്പെടുന്നു.