സുപ്രധാന നീക്കവുമായി തമിഴ്നാട്; പതിനൊന്നാം ക്ലാസിൽ ഇനി പൊതുപരീക്ഷ ഇല്ല

പുതിയ സ്കൂൾ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ് ഭാഷയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നതാണ് പുതിയ നയം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ദ്വിഭാഷ നയത്തിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. വിദ്യാർത്ഥികൾ ഇംഗ്ലീഷ്, തമിഴ് എന്നീ രണ്ട് ഭാഷാ വിഷയങ്ങൾ മാത്രമേ പഠിക്കേണ്ടതുള്ളൂവെന്നും മൂന്നാം ഭാഷ വേണ്ടയെന്നുമാണ് പുതിയ നയം.

അതേസമയം ഇനി പതിനൊന്നാം ക്ലാസിൽ ഇനി പൊതുപരീക്ഷ ഇല്ല എന്നും നയത്തിൽ തീരുമാനം ആയി. വിദ്യാർത്ഥികളെ കാണാപാഠം പഠിക്കുന്നതിന് പകരം ചിന്തിക്കാനും പ്രവർത്തിക്കാനും പ്രോത്സാഹനം നൽകുന്നു എന്നും സമത്വവും യുക്തിചിന്തയും ശാസ്ത്രബോധവും കായിക പരിശീലനവും കുട്ടികൾക്ക് നൽകുന്നതിലൂന്നിയാണ് പുതിയ നയം എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്.

08-Aug-2025