ബിജെപി കോർകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ടി പി സിന്ധുമോൾ

കോർ കമ്മിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം കുറഞ്ഞെന്നും ബിജെപി സംസ്ഥാന കോർ കമ്മിറ്റി പുനഃസംഘടനയിൽ അസംതൃപ്തി അറിയിച്ച് ടി പി സിന്ധു മോൾ. മീഡിയ പാനലിസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സിന്ധു മോളുടെ വിമർശനം. ‘നാരീ തു നാരായണീ’ എന്നാണ് നരേന്ദ്രമോദി പറഞ്ഞിട്ടുള്ളതെന്നും പക്ഷേ 22 പാനലിസ്റ്റുകളിൽ ഒരു വനിതമാത്രമാണുള്ളതെന്നും വാട്‌സ് ആപ്പ് സന്ദേശത്തിലുണ്ട്. 21 നാരായണന്മാരും ഒരു നാരായണിയും മതിയെന്നുള്ള തീരുമാനം എടുത്തിട്ടുണ്ട്.

22 കോർ കമ്മിറ്റി അംഗങ്ങളിൽ വനിത ഒരാൾ മാത്രമെന്നാണ് സിന്ധു മോളുടെ കുറ്റപ്പെടുത്തൽ. കോർ കമ്മിറ്റിയിൽ സ്ത്രീകളെ അവഗണിച്ചെന്നും സിന്ധു മോൾ പരാതിപ്പെട്ടു. പുരുഷന്മാർ പൊതുവേ അബലന്മാർ ആയതാവും നാരായണന്മാരുടെ എണ്ണം കൂടാനുള്ള കാരണമെന്നും സിന്ധു പരിഹസിച്ചു.

പുതിയ ഭാരവാഹി പട്ടിക പ്രഖാപിച്ചതിന് പിന്നാലെ ബിജെപിയിൽ അസ്വാരസ്യങ്ങൾ കനത്തിരുന്നു. ഇതിനിടെയാണ് സിന്ധുമോളും രംഗത്തുവരുന്നത്. അതേസമയം സംസ്ഥാന നേതൃത്വം ഇതിൽ പ്രതികരിച്ചിട്ടില്ല.

09-Aug-2025