സിനിമ സംഘടനയിലെ പ്രശ്നങ്ങൾ അംഗങ്ങൾ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണം: മന്ത്രി സജി ചെറിയാൻ

നടി ശ്വേതാ മേനോന് പിന്തുണയുമായി സിനിമാ സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കരുത്തുറ്റ സ്ത്രീയാണ് ശ്വേത എന്നും സിനിമാ സംഘടനകളുടെ നേതൃനിരയിലേക്ക് സ്ത്രീകൾ വരുന്നതാണ് നല്ലതെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമ സംഘടനയിലെ പ്രശ്നങ്ങൾ അംഗങ്ങൾ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ശ്വേതാ മേനോനെതിരെയുള്ള കേസ് നിൽക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമപരമായ വഴിക്കാണ് പോകുന്നത്. സ്ത്രീകൾ നേതൃത്വത്തിലേക്ക് എത്തണം എന്നാണ് വ്യക്തിപരമായ അഭിപ്രായം. ചലച്ചിത്ര നയം വരുമ്പോൾ പല പ്രശ്നങ്ങൾക്കും പരിഹാരമാകും. സംസ്ഥാന സിനിമാ നയം മൂന്ന് മാസത്തിനകം പുറത്ത് വരുമെന്നും സജി ചെറിയാൻ പറഞ്ഞു.

10-Aug-2025