സുരേഷ് ഗോപിക്ക് മാന്യതയുണ്ടെങ്കില്‍ രാജിവച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം: മന്ത്രി വി ശിവന്‍കുട്ടി
അഡ്മിൻ
തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജ വോട്ടര്‍മാരെ ചേര്‍ത്തു എന്ന ആക്ഷേപം ഉയര്‍ന്നിരിക്കെ പ്രതികരിക്കാതെ സുരേഷ് ഗോപി. വിവാദത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചിട്ടും ഇതുവരെ അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിയിരുന്നില്ല.
ഇന്ന് ന്യൂഡല്‍ഹിയിലെ ടൂറിസം വകുപ്പിന്റെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങവെ അദ്ദേഹത്തോട് പ്രതികരണം തേടിയെങ്കിലും നില്‍ക്കാനോ, പ്രതികരിക്കാനോ തയ്യാറായില്ല. മിണ്ടാതെ കാറില്‍ കയറി പോകുകയാണ് സുരേഷ് ഗോപി ചെയ്തത്.
തന്റെ മണ്ഡലത്തില്‍ വ്യാജ വോട്ട് വിവാദം ശക്തിപ്പെട്ട സാഹചര്യത്തില്‍ സുരേഷ് ഗോപി പ്രതികരിക്കാത്തത് എന്തുകൊണ്ട് എന്ന് കെ മുരളീധരന്, വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ചോദിച്ചിരുന്നു. സുരേഷ് ഗോപിക്ക് നാണമില്ലേ എന്നും മാന്യതയുണ്ടെങ്കില്‍ രാജിവച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം എന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.