വോട്ട് കൊള്ളയിൽ അനുരാഗ് ഠാക്കൂറിന്റെ ആരോപണം പൊളിയുന്നു
അഡ്മിൻ
വയനാട് ലോക്സഭാ മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന അനുരാഗ് ഠാക്കൂറിന്റെ ആരോപണം പൊളിയുന്നു. അനുരാഗ് ഠാക്കൂറിന്റെ ആരോപണത്തിൽ ചൗണ്ടേരിയിലുള്ള വോട്ടര്‍മാര്‍ വ്യക്തത വരുത്തുകയാണ്. വ്യത്യസ്ത മതത്തിലുള്ളവർ ഒരു വീട്ടിൽ താമസിക്കുന്നുവെന്ന തരത്തിലാണ് വിലാസം നല്‍കിയിരിക്കുന്നത് എന്നായിരുന്നു മുന്‍ കേന്ദ്ര മന്ത്രികൂടിയായ ഠാക്കൂറിന്‍റെ ആരോപണം.
വയനാട്ടിലെ കൽപ്പറ്റയിലെ ചൗണ്ടേരിയിലെ രണ്ടു വോട്ടർമാരെ അദ്ദേഹം ഉദാഹരണം ആക്കി പറയുകയും ചെയ്തു. എന്നാൽ അനുരാഗ് ഠാക്കൂർ പറഞ്ഞ കൽപ്പറ്റയിലെ മറിയവും വള്ളിയമ്മയും താമസിക്കുന്നത് രണ്ട് വീടുകളിലാണ്. വരദൂർ ചൗണ്ടേരി എന്ന സ്ഥലത്ത് രണ്ടു വീടുകളിലായാണ് ഇരുവരും താമസിക്കുന്നത്. ചാമുണ്ഡേശ്വരി കുന്ന് എന്ന സ്ഥലം പിന്നീട് ചൗണ്ടേരി എന്ന് അറിയപെടുകയായിരുന്നു. ജാതി മത വ്യത്യാസം ഇല്ലാതെ ഈ നാട്ടിൽ മിക്കവരും ചൗണ്ടേരി എന്നത് പേരിനോട് ചേർക്കുന്നു എന്നാണ് അവര്‍ പറയുന്നത്.
പ്രിയങ്ക ഗാന്ധിയുടെ ലോക്സഭ മണ്ഡലമായ വയനാട്ടിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നായിരുന്നു ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ ആരോപണം. വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നു.വയനാട് ലോക്സഭാ മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നായിരുന്നു ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ ആരോപണം. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട 4,000 ത്തോളം വോട്ടർമാർ ഒരു വീട്ടിലാണ് താമസിക്കുന്നതെന്നും അനുരാഗ് പറഞ്ഞിരുന്നു.