ബിരിയാണി ചെമ്പിൽ സ്വർണം കടത്തുന്നുവെന്ന അപവാദം പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങൾ: പി ജയരാജൻ

കത്ത് ചോർച്ചാ വിവാദം അൽപ്പായുസുള്ള വിവാദം മാത്രമാണെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. സിപിഐഎം വിരുദ്ധ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും സിപിഐഎമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ ഉയർത്തിയത് അൽപ്പായുസുള്ള വിവാദമാണെന്നും അദ്ദേഹം പറഞ്ഞു. ബിരിയാണി ചെമ്പിൽ സ്വർണം കടത്തുന്നുവെന്ന അപവാദം പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങളെന്നും പി ജയരാജൻ‌ കൂട്ടിച്ചേർത്തു.

അതേസമയം 2023ൽ മുഹമ്മദ് ഷെർഷാദ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിസിനസ് ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായപ്പോൾ രാജേഷ് കൃഷ്ണ, ഷെർഷാദിനോട് പറഞ്ഞ കാര്യങ്ങൾ എന്ന നിലയിലാണ് ആരോപണ സ്വഭാവമുളള കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

19-Aug-2025