കത്ത് ചോര്‍ച്ചാ വിവാദം; ഷർഷാദിനെതിരെ വക്കീൽ നോട്ടീസയച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

കത്ത് ചോര്‍ച്ചാ വിവാദത്തിന് പിന്നാലെ ചെന്നൈയിലെ മലയാളി വ്യവസായി ബി മുഹമ്മദ് ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ  രംഗത്ത്. മുതിര്‍ന്ന അഭിഭാഷകനായ രാജഗോപാലന്‍ നായര്‍ വഴിയാണ് നോട്ടീസ് അയച്ചത്.

അതേസമയം ഷര്‍ഷാദ് അകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെനടത്തിയ പ്രതികരണങ്ങള്‍ പിന്‍വലിക്കണമെന്നും മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും ആണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.

19-Aug-2025