നിയന്ത്രണങ്ങള്‍ നീക്കി; വളങ്ങള്‍, ധാതുക്കള്‍, ബോറിംഗ് മെഷീനുകള്‍ എന്നിവ ഇനി ചൈനയിൽ നിന്നെത്തും
അഡ്മിൻ
വളങ്ങള്‍, അപൂര്‍വ എര്‍ത്ത് കാന്തങ്ങള്‍/ധാതുക്കള്‍, ടണല്‍ ബോറിംഗ് മെഷീനുകള്‍ എന്നിവയുടെ ഇന്ത്യയിലേയ്ക്കുള്ള കയറ്റുമതിക്കുള്ള നിയന്ത്രണങ്ങള്‍ ചൈന നീക്കി. നേരത്തെ ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് വിദേശ കാര്യമന്ത്രി വാങ് ഇ ഇക്കാര്യത്തില്‍ ഇടപെടുമെന്ന് രാജ്യത്തിന് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.
ചൈനയില്‍ നിന്നുള്ള ഷിപ്പ്‌മെന്റുകള്‍ ഇന്ത്യയെ ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇക്കാര്യത്തിലുള്ള ആശങ്ക നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു. റാബി സീസണില്‍ ഡൈ-അമോണിയം ഫോസ്‌ഫേറ്റിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്നാണിത്.
മാത്രമല്ല, ബോറിംഗ് മെഷീനുകള്‍ ഇന്ത്യയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് അനിവാര്യമാണ്. അപൂര്‍വ എര്‍ത്ത് കാന്തങ്ങള്‍ക്കും ധാതുക്കള്‍ക്കും മേലുള്ള ചൈനീസ് നിയന്ത്രണങ്ങള്‍ ഓട്ടോ, ഇലക്ട്രോണിക്‌സ് വ്യവസായങ്ങളേയും ആശങ്കാകുലരാക്കി.ഇവയുടെ ക്ഷാമം ഉത്പാദനത്തെ ദുര്‍ബലപ്പെടുത്തുകയും വന്‍ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.